Football, sports, Kerala,

കൊച്ചി: 2013 ഫെഡറേഷന്‍ കപ്പ് മത്സരങ്ങള്‍ കേരളത്തില്‍. കൊച്ചിയും മലപ്പുറം വേദിയാകും. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഫെഡറേഷന്‍ കപ്പിന് കേരളം വേദിയാകുന്നത്. ജനുവരി ഒന്നു മുതല്‍ 12 വരെയാണ് ഫെഡറേഷന്‍ കപ്പ് നടക്കുന്നത്. ഐ ലീഗില്‍ കളിക്കുന്ന 14 ടീമുകള്‍ക്കു പുറമെ രണ്ടു ടീമുകള്‍കൂടി ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കും.

ഐ ലീഗില്‍ ടീം ഇല്ലാത്ത, പ്രമുഖ ഫുട്‌ബോള്‍ സംസ്ഥാനം എന്നതിന്റെ പരിഗണനയിലാണ് കേരളത്തെ വേദിയായി പരിഗണിച്ചത്. അതേസമയം സന്തോഷ് ട്രോഫി നിര്‍ത്തുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് അഖിലേന്ത്യാ ഫുഡ്‌ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ഫെഡറേഷന്‍ കപ്പിനു പുറമെ ഐ.പി.എല്‍ മാതൃകയില്‍ നടക്കുന്ന ഫുട്‌ബോള്‍ മത്സരത്തിനും കേരളം വേദിയാകുമെന്നും റിപോര്‍ട്ടുണ്ട്. ഈസ്റ്റ് ബംഗാളാണ് നിലവിലെ ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍.

SUMMARY: Thiruvananthapuram: Kerala has shown keen interest in co-hosting the FIFA Under-17 Football World Cup in 2017, for which India has bid. Disclosing this after a cabinet meeting here today, Chief Minister Oommen Chandy told reporters that the state government would be signing an MoU with the Union Sports Ministry for the conduct of the international event.

Tags: Football, sports, Kerala,