sports, Cricket, India, West Indies, Loss,




ചെന്നൈ: വെസ്റ്റ് ഇന്‍ഡീസ് 'എ' ടീമിനെതിരായ ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 55 റണ്‍സിനാണ് വിന്‍ഡീസിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് ടീം 280 റണ്‍സെന്ന വിജയ ലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നില്‍ വെച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് 244 റണ്‍സെടുക്കാനേ ആയുള്ളൂ.

40 റണ്‍സെടുത്ത യുവരാജ് സിങ്ങാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. നാല് വിക്കറ്റ് വീഴ്ത്തിയ കമ്മിന്‍സാണ് വിന്‍ഡീസ് വിജയമൊരുക്കിയത്. ജൊനാഥന്‍ കാര്‍ട്ടറുടെ (133) സെഞ്ചുറിയുടെ പിന്‍ബലത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തിലാണ് വിന്‍ഡീസ് 279 റണ്‍സെടുത്തത്.

വിന്‍ഡീസിന് വേണ്ടി ലിയോണ്‍ (39),  ജോണ്‍സണ്‍ (36) ഉം റണ്‍സ് നേടി. ഇന്ത്യയ്ക്കായി വിനയ് കുമാര്‍ മൂന്നും യൂസഫ് പത്താന്‍ രണ്ടും വിക്കറ്റ് നേടി. മൂന്നു മല്‍സരങ്ങളുള്ള പരമ്പര ഇപ്പോള്‍ 1-1 തുല്യതയിലാണുള്ളത്. നിര്‍ണായകമായ മൂന്നാം ഏകദിനം വ്യാഴാഴ്ച നടക്കും.

Tags: sports, Cricket, India, West Indies, Loss,