ന്യൂഡല്‍ഹി: അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സാംസങിന്റെ ജനപ്രിയ സീരീസായ ഗാലക്‌സിയിലെ രണ്ട് പുതിയ മോഡലുകള്‍ കൂടി ഇന്ത്യയിലെത്തി. ഗാലക്‌സി നോട്ട്-3 സ്മാര്‍ട്ട് ഫോണും ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ചുമാണ് ഇന്ത്യന്‍ വിപണികളിലെത്തിയത്. സെപ്റ്റംബര്‍ 25 മുതല്‍ ഇന്ത്യയില്‍ ഇവയുടെ വില്‍പന തുടങ്ങും.
രണ്ടാഴ്ച മുമ്പാണ് ഗാലക്‌സി നോട്ട്-3 സ്മാര്‍ട്ട് ഫോണും ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ചും ആഗോള വിപണിയില്‍ ഇറക്കിയത്. ഗാലക്‌സി നോട്ട്-2വിന് ലഭിച്ച മികച്ച പ്രതികരണമാണ് ഗാലക്‌സിന്റെ നോട്ട് 3 യുടെ വരവിന് വഴിയൊരുക്കിയത്. 11 ഭാഷകളില്‍ എഴുതാവുന്ന എസ് പെന്‍ ആണ് ഗാലക്‌സി നോട്ട്-3യുടെ പ്രത്യേകത. 5.7 ഇഞ്ചുള്ള ഡിസ്‌പ്ലെയും, 13 മെഗാപിക്‌സല്‍ ക്യാമറയും ആരെയും ആകര്‍ഷിപ്പിക്കുന്ന തരത്തിലാണ് രൂപ കല്‍പന ചെയ്തിരിക്കുന്നത്.
ഡാറ്റാ കണക്ഷന്‍ സ്പീഡ് എടുത്തു പറയേണ്ടതുതന്നെയാണ്. മാത്രമല്ല നോട്ട്-2വിനെക്കാള്‍ ഭാരക്കുറവുമാണ്. ജെറ്റ് ബ്ലാക്ക്, ക്ലാസിക് വൈറ്റ്, ബ്ലഷ് പിങ്ക് എന്നീ മൂന്ന് നിറങ്ങളിലായിരിക്കും നോട്ട്-3 വിപണിയില്‍ വിലസുക. 49,900 രൂപയാണ് വിപണി വില.
സ്മാര്‍ട്ട് ഫോണിന്റെ ഗുണങ്ങളോട് കൂടിയും കോള്‍ ചെയ്യാനും സന്ദേശങ്ങള്‍ കൈമാറാനുള്ള സാങ്കേതിക വിദ്യകളുമായാണ് സാംസങിന്റെ ഗാലക്‌സി ഗിയര്‍ സ്മാര്‍ട്ട് വാച്ച് പുറത്തിറക്കിയത്. ക്യാമറ, ട്വിറ്റര്‍ തുടങ്ങി എല്ലാ സംവിധാനങ്ങളും 22,900 രൂപ വിലയിട്ടിരിക്കുന്ന ഗാലക്‌സി സ്മാര്‍ട്ട് വാച്ചിലുണ്ടാകും.
Tags: Technology, Phone, Samsung Galaxy Note 3 'phablet' and smartwatch Galaxy Gear launched in India.



0 Comments