അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ മലയാളത്തിലുള്ള ഓണ സന്ദേശം യുട്യൂബില്‍ വൈറലാകുന്നു. ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും ആശംസ നേര്‍ന്നുള്ള മോഡിയുടെ മലയാള പ്രസംഗത്തിന് ഇതിനോടകം സമ്മിശ്ര പ്രതികരണമാണുണ്ടായത്. കേരളത്തിലെ മംഗ്ലീഷ് സംസാരിക്കുന്ന ചാനല്‍ അവതാരകരേക്കാള്‍ മോഡിയുടെ പ്രസംഗം നന്നായിട്ടുണ്ടെന്നാണ് പലരുടെയും അഭിപ്രായം.
2.16 മിനിറ്റ് നീണ്ടു നില്‍ക്കുന്ന ഓണ സന്ദേശത്തില്‍ മഹാബലിയെ വാഴ്ത്തിപ്പറയാനും മോഡി മറന്നില്ല. യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോ ഉടന്‍ മോഡിയുടെ ട്വിറ്റര്‍ പോസ്റ്റ് വഴി പ്രചരിപ്പിക്കുകയായിരുന്നു. ഓണം സമൃദ്ധിയുടെ ഉത്സവമാണ്. ഓണം ഓര്‍മയുടെ ഉത്സവമാണ്. ഓണം നന്മയുടെയും സത്യത്തിന്റെയും ഉത്സവമാണ്. സത്യത്തിന്റെയും സമൃദ്ധിയുടെയും നാളുകള്‍ വീണ്ടും സൃഷ്ടിക്കാനുള്ള സന്ദേശമാണ് ഓണം നല്‍കുന്നത്. എന്നിങ്ങനെയായിരുന്നു മോഡിയുടെ വാക്കുകള്‍. എന്തായാലും മോഡിയെ സംസാരം കേട്ടവര്‍ക്കെല്ലം ഒരു കാര്യം മനസിലായി. മലയാളം പഠിക്കുക അത്ര എളുപ്പമല്ലെന്ന്. അല്‍പം തപ്പിത്തടഞ്ഞെങ്കിലും മോഡിയുടെ പ്രസംഗം കലക്കിയെന്നാണ് കൂടുതല്‍ പേരുടെയും അഭിപ്രായം.
സെപ്റ്റംബര്‍ 26 ന് നടക്കുന്ന മാതാ അമൃതാനന്ദ മയിയുടെ 60 ാം പിറന്നാള്‍ ആഘോഷിക്കാന്‍ കേരളത്തിലെത്തുന്നുണ്ടെന്നും അന്ന് നേരില്‍ കാണാമെന്നും പ്രത്യാശ പ്രകടിപ്പിച്ചാണ് മോഡി തന്നെ ഓണ സന്ദേശം അവസാനിപ്പിച്ചത്.
Tags: Narendra Modi, Breaking News, Onam, Wish, Malayalam.



0 Comments