അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി റംസാനില്‍ മുസ്ലിം നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റിപോര്‍ട്ട്. ഗാന്ധിനഗറിലെ ദയൂബന്ദ് സെക്ടറില്‍ നിന്നുള്ള മുസ്ലീം നേതാക്കളുമായാണ് മോഡി ചര്‍ച്ച നടത്തിയതെന്നും 2014 ലോക് സഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്നും പറയുന്നു. ഒരു വാര്‍ത്ത ചാനലാണ് ഇക്കാര്യം പുറത്തുവിട്ടത്.

റംസാനിലെ അവസാനത്തെ ആഴ്ചയിലായിരുന്നു കൂടിക്കാഴ്ച. യോഗത്തില്‍ സംബന്ധിച്ചവര്‍ക്ക് 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അയോധ്യ വിഷയമാക്കില്ലെന്ന് മോഡി ഉറപ്പു നല്‍കിയാതായും റിപോര്‍ട്ടിലുണ്ട്. ഓള്‍ ഇന്ത്യാ മുസ്ലീം പേഴ്‌സണല്‍ ലോ ബോര്‍ഡ് അംഗമായ പണ്ഡിതനും യോഗത്തില്‍ സംബന്ധിച്ചു. വിവാദമായ മോഡിയുടെ 'പട്ടിക്കുട്ടി' പ്രയോഗവും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് യോഗത്തില്‍ സംബന്ധിച്ച മതനേതാക്കള്‍ പറഞ്ഞു.

Tags: Narendra Modi, Breaking News, Modi's secret meeting with Muslim maulanas, says, Ayodhya is not